മുഖത്തിന്റെ ഭംഗി കെടുത്തുന്ന ഒന്നാണ് നരച്ച മുടികൾ. അതുകൊണ്ട് തന്നെ മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ പല വഴികളും തേടാറുണ്ട്. പലപ്പോഴും ഇത് എത്തി നിൽക്കുക മുടി കളർ ചെയ്യുക എന്ന തീരുമാനത്തിൽ ആയിരിക്കും. ഇതേ തുടർന്ന് ഡൈ ഉൾപ്പെടെ വാങ്ങി മുടിയിൽ അടിയ്ക്കുകയും ചെയ്യും. ഇതെല്ലാം തന്നെ ഗുരുതര പ്രത്യാഖാതങ്ങൾ ആകും മുടിയിൽ ഉണ്ടാക്കുക.
കെമിക്കലുകൾ ചേർന്ന ഡൈയുടെ ഉപയോഗം ക്രമേണ മുടി വരണ്ട് പോകുന്നതിന് കാരണം ആകും. ഇത് മുടികൊഴിയാനും ഇടവരുത്തും. അതിനാൽ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ഈ സാഹചര്യത്തിൽ നമുക്ക് വീട്ടിൽ തന്നെ പ്രകൃതി ദത്ത ഡൈ ഉണ്ടാക്കാം. ഇതിനായി വെറും രണ്ട് ചേരുവകൾ മാത്രം മതി.
കരിംജീരകവും വെള്ളവുമാണ് നമ്മുടെ പ്രകൃതിദത്ത ഡൈയ്ക്ക് ആവശ്യമായി വേണ്ടത്. ഡൈ തയ്യാറാക്കാനായി കരിംജീരകം വറുത്തെടുക്കുകയാണ് ആദ്യ പടി. ഇരുമ്പ് ചട്ടിയിൽ വറുത്തെടുത്താൽ ഉത്തമം. കരിഞ്ഞ് പോകാതെ വേണം ജീരകം വറുത്തെടുക്കാൻ. ഇതിന് ശേഷം ഇത് കണുപ്പിക്കുക. പിന്നീട് ഇത് മിക്‌സിയിൽ ഇട്ട് പൊടിച്ച് എടുക്കുക. ഈ പൊടിയിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കുറുകുന്നതുവരെ ഇളക്കുക. പ്രകൃതിദത്ത ഡൈ റെഡിയായി.
ദിവസവും ഇത് പുരട്ടിയാൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. കുളിക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം ഇത് തലയിൽ പുരട്ടാൻ. നര മാറാൻ മാത്രമല്ല മുടി സമൃദ്ധമായി വളരാനും ഇത് വളരെ നല്ലതാണ്.
Discussion about this post