ന്യൂഡൽഹി: ലവ് ജിഹാദിൽ പെടുത്തി കേരളത്തിലെ പെൺകുട്ടികളെ കടത്തി കൊണ്ട് പോകുന്ന പ്രമേയം അവതരിപ്പിച്ച ദി കേരള സ്റ്റോറി എന്ന സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകൻ രാം ഗോപാൽ വർമ. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ചിത്രം കണ്ടശേഷം അണിയറ പ്രവർത്തകരെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
“ദി കേരള സ്റ്റോറി എന്ന സിനിമയിൽ ഞാൻ സന്തുഷ്ടനാണ്. വർഷങ്ങളായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണത്. സിനിമ കണ്ടതിന് പിന്നാലെ സംവിധായകനുമായും (സുദീപ്തോ സെൻ) നിർമ്മാതാവിനോടും (വിപുൽ ഷാ) നടി ആദാ ശർമ്മയോടും സംസാരിച്ചിരുന്നു” രാം ഗോപാൽ വർമ്മ പറഞ്ഞു. ലവ് ജിഹാദിനെ പറ്റിയും തീവ്രവാദ റിക്രൂട്ടിങ്ങിനെ പറ്റിയും തുറന്നു പറഞ്ഞ സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ അരങ്ങേറിയിരുന്നു.
Discussion about this post