ധാക്ക: ഷെയ്ഖ് ഷീന രാജ്യം വിട്ടതിനു ശേഷവും ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം തീരുന്നില്ല . ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നതായുള്ള വാർത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്. നേരത്തെ ബംഗ്ലാദേശി ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ മുഷ്റഫി മൊർത്താസയുടെ വീട് പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയ വാർത്തയും പുറത്തു വന്നിരുന്നു.അതിനെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന കൊലപാതകം.
അക്രമത്തിന്റെ തുടർച്ചയായി ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു. ഭക്ഷ്യമന്ത്രിയുടെ വീടും കൊള്ളയടിച്ചു. അതേസമയം, ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ക് ഹസീന ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ബംഗ്ലാദേശിനോട് ചേർന്ന അതിർത്തി മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി. അടിയന്തിര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു.
Discussion about this post