മുംബൈ: സ്യൂട്ട്‌കേസിനുള്ള മൃതദേഹം കൊണ്ട് പോകുന്നതിനിടെ രണ്ട് പേർ പിടിയിൽ. റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് പ്രതികൾ മുംബൈ പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിനുള്ളിലാക്കി ട്രെയിനിൽ കൊണ്ടുപോകാനായിരുന്നു പ്രതികളുടെ ശ്രമം.
ദാദർ റെയിൽവേ സ്‌റ്റേഷനിൽ വച്ചായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ വച്ച് ആർപിഎഫ് ലഗേജ് പരശോധിക്കുന്നതിനിടെ സ്യൂട്ട്‌കേസിൽ നിന്നും രക്തം പുറത്ത് വരുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. സ്യൂട്ട്‌കേസ് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഇതിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അർഷാദ് അലി എന്നയാളാണ് കൊല്ലപ്പെട്ടത്. ജയ് പ്രവീൺ ചാവ്‌ഡേ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളും കൊല്ലപ്പെട്ടവരും സംസാരശേഷി ഇല്ലാത്തവരാണെന്ന് പോലീസ് പറഞ്ഞു. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post