മുടി കൊഴിച്ചിൽ മിക്കവരും നേരിടുന്ന ഏറ്റവും വലയ പ്രശ്‌നമാണ്. കുട്ടികൾ പോലും മുടി കൊഴിച്ചിൽ കൊണ്ട് കഷ്ടപ്പെടാറുണ്ട്. പല പ്രശ്‌നങ്ങൾ കൊണ്ടും നമുക്ക് മുടി കൊഴിച്ചിലുണ്ടാകാം. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും കിടക്കന്ന കിടക്കയുമുൾപ്പെടെ പല കാര്യങ്ങളാണ് ഒരാളുടെ മുടിയുടെ വളർച്ചയെ ബാധിക്കുന്നത്. ഇവയെല്ലാം വേണ്ട വിധം ശ്രദ്ധിക്കാതെ, പലവിധ കെമിക്കൽ ട്രീറ്റ്‌മെന്റുകൾക്ക് പിന്നാലെ പോകുന്നവരാണ് മിക്കവരും. എന്നാൽ, ഇവയിൽ പലതും വിപരീത ഫലങ്ങൾ ആയിരിക്കും നൽകുക.
കെമിക്കൽ വസ്തുക്കൾ കൊണ്ട് മുടിയുടെ ആരോഗ്യം മോശമാക്കാതെ, നാച്വറലായി മുടി സംരക്ഷിക്കാൻ കഴിയുന്ന ചില വഴികൾ എന്താണെന്ന് പരിചയപ്പെടാം.
മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാണ് ഉലുവ. റാസ് മേരി, ഉലുവ എന്നീ രണ്ട് വസ്തുക്കൾ ഉപയോഗിച്ചാൽ കൊഴിച്ചിൽ മാറി മുടി സമൃദമായി വളരും. നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറിന്റെയും ഫലം നൽകി മുടിക്ക് തിളക്കമേകാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. താരൻ പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉലുവ സഹായിക്കും.
ശിരോ ചർമത്തിന് ആരോഗ്യം നൽകുന്ന മറ്റൊരു വസ്തുവാണ് റോസ്‌മേരി ഓയിൽ. മുടിക്ക് ആരോഗ്യം നൽകുന്ന ഒരു പ്രകൃതിദത്ത സസ്യമാണ് റോസ്‌മേരി. റോസ് മേരി ഓയിൽ ഉപയോഗിച്ച് നമുക്ക് ഹെയർ പാക്കും ഹെയർ മടാണിക്കുമെല്ലാം ഉണ്ടാക്കാനാകും. നമ്മുടെ നശിച്ച് പോയ ചർമങ്ങളെ പുനരുജീവിപ്പിച്ച് ചർമത്തിനും മുടിക്കുമെല്ലാം സംരക്ഷണം നലകുന്നതിന് റോസ്‌മേരി ഓയിൽ ഉത്തമമാണ്.
എങ്ങനെയാണ് ഉലുവയും റോസ്‌മേരി ഓയിലും ചേർത്ത് ഹെയർ ടോണിക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം…
ഇതിനായി ആദ്യം ഉലുവ അൽപ്പമെടുത്ത് വെള്ളത്തിൽ കുതിർത്ത് വയ്ക്കാം. ഈ ഉലുവയും ഇതിലേയ്ക്ക് അൽപ്പം റോസ്‌മേരി ഇലകളും കൂടി ഇട്ട് തീ കുറച്ച് വച്ച് തിളപ്പിക്കുക. ഇത് വാങ്ങി വച്ച് ആറിയതിന് ശേഷം ശിരോചർമത്തിൽ പുരട്ടാം.
രാത്രിയിൽ കിടക്കുന്നതിന് ഇത് പുരട്ടുന്നതാണ് നല്ലത്. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുന്നു. താരൻ പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഈ ഹെയർ ടോണിക്ക് നല്ലതാണ്.












