പാലക്കാട്: സാങ്കേതിക രംഗത്ത് പുത്തൻ ആശയങ്ങൾ തേടി ടെക്കിനും പാലക്കാട് ഐടിഐയും. സമസ്ത 6.0 എന്ന പേരിൽ ഓൺലൈൻ ആയി ആശയങ്ങൾ ക്ഷണിച്ചു. വിജയികൾക്ക് 20 ലക്ഷം രൂപവരെയാണ് സമ്മാനമായി ലഭിക്കുക.
ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം & ശുചിത്വം (WaSH) എന്നീ മേഖലകളിലേക്കാണ് ആശയങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മാസം 15 വരെ ആശങ്ങൾ സമർപ്പിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ആശയങ്ങൾ വിദഗ്ധർ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ആശയത്തിനാണ് സമ്മാനം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samastha-6-0/ , Ph: 8848875281 , ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്
Discussion about this post