ന്യൂഡൽഹി: മൃതദേഹം മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിക്ക് നഷ്ടപരിഹാരത്തിന് വിധിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. 2009ലാണ് കേസിനാസ്പദമായ സംഭവം.
പുരുഷോത്തമൻ, കാന്തി എന്നിവരുടെ മൃതദേഹമാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി മാറ്റി നൽകിയത്. പുരുഷോത്തമന്റെ മക്കളായ പി.ആർ ജയശ്രീയും പി.ആർ റാണിയും നൽകിയ പരാതിയിൽ ഇവർക്ക് 25 ലക്ഷം രൂപ 12 ശതമാനം പലിശ സഹിതം നഷ്ടപരിഹാരമായി നൽകണമെന്ന് ആശുപത്രിയോട് നിർദേശിച്ചിരുന്നു. ഇതിനെതിരെ ആശുപത്രി നൽകിയ ഹർജിയിൽ 5 ലക്ഷം രൂപ പുരുഷോത്തമന്റെ കുടുംബത്തിനും 25 ലക്ഷം സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ നിയമ സഹായ അക്കൗണ്ടിലേയ്ക്കും നൽകാൻ ദേശിയ കമ്മീഷൻ ആശുപത്രിയോട് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത് ആശുപത്രിയും പുരുഷോത്തമന്റെ മക്കളും നലകിയ ഹർജിയിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി ഉത്തരവിട്ടത്.
ജസ്റ്റിസ് ഹിമ കോലി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സംസ്ഥാന കമ്മീഷൻ വിധിച്ച 25 ലക്ഷം രൂപ പുരുഷോത്തമന്റെ കുടുംബത്തിന് നൽകാൻ സുപ്രീം കോടതി വിധിച്ചു. പലിശ 7.5 ശതമാനമാക്കി കുറക്കുകയും ചെയ്തു.











Discussion about this post