കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ പശുപാലന് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ വെച്ചെടുത്ത സെല്‍ഫി രാഹുല്‍ ഫെയ്സ്ബുക്കിലിടുകയും ചെയ്തു.
സംഭവം സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ രാഹുല്‍ ചിത്രം നീക്കം ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ചിത്രം പോസ്റ്റ് ചെയ്തത്. രാഹുലിന്റെ കൂട്ടുപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യ സൂത്രധാരനുമെന്ന് ആരോപിക്കപ്പെടുന്ന അക്ബറിനൊപ്പം എടുത്ത സെല്‍ഫിയാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തില്‍ രണ്ടു പേരും കൈവിലങ്ങ് അണിഞ്ഞ നിലയിലാണ്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട എഴുപതാമത്തെ ദിവസം എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പോസ്റ്റ് ചെയ്തത്.
ബംഗളുരുവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ ബുധനാഴ്ച എടുത്ത ചിത്രാമണിതെന്ന് പോലീസ് കരുതുന്നു. ഏത് ഐ.പി വിലാസത്തില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നറിയാന്‍, പോലീസ് ഫേസ്ബുക്ക് അധികൃതരെ സമീപിച്ചതായും ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി.
Discussion about this post