ന്യൂഡൽഹി : ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവിന് ഏർപ്പെടുത്തിയ ‘രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരങ്ങൾ’ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ബയോകെമിസ്റ്റ് ഗോവിന്ദരാജൻ പത്മനാഭൻ ആണ് ആദ്യ ‘വിജ്ഞാൻ രത്‌ന പുരസ്‌കാരം’ കരസ്ഥമാക്കിയിരിക്കുന്നത്. രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമാണ് വിജ്ഞാൻ രത്ന. ശാസ്ത്രരംഗത്തെ മികവിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
വ്യക്തിഗത പുരസ്കാരങ്ങൾ കൂടാതെ ഇന്ത്യയുടെ ശാസ്ത്ര ദൗത്യങ്ങളെ മുന്നോട്ട് നയിക്കുന്ന കൂട്ടായ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായി മാറിയ ചാന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും ആണ് ആദ്യത്തെ ‘വിഗ്യാൻ ടീം അവാർഡിന്’ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെയും ടീമുകളെയും ആദരിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്കാരങ്ങളുടെ ലക്ഷ്യം. 2024 മുതൽ ഓരോ വർഷവും ഇത്തരത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവിന് പുരസ്കാരങ്ങൾ നൽകിവരാനാണ് നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post