കോഴഞ്ചേരി: ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്‌കൂളിൽ പോവുകയാണ്. വൈദ്യുത ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് പത്തനംതിട്ടയിലെ KSEഒരു വീട്ടിൽ ഫ്യൂസ് ഊരാൻ വന്ന കെ.എസ്.ഇ.ബി ലൈൻമാനെ സ്വീകരിച്ചത് വിദ്യാർത്ഥികൾ എഴുതി മീറ്ററിന് സമീപം ഒട്ടിച്ച കുറിപ്പ്. പ്ലസ് വൺ ക്ലാസിലെയും എഴാം ക്ലാസിലെയും കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് മുൻപാണ് കുറിപ്പെഴുതി മീറ്ററിന് സമീപം പതിച്ചത്.
കുറിപ്പിനൊപ്പം ഒരു മൊബൈൽ നമ്പറും ഉണ്ടായിരുന്നു. ഈ നമ്പറിൽ ലൈൻമാൻ ബന്ധപ്പെട്ടപ്പോൾ വീടിന്റെ ഗൃഹനാഥനെയാണ് ലഭിച്ചത്. മക്കളാണ് കുറിപ്പ് എഴുതി മീറ്ററിന് സമീപം പതിപ്പിച്ചതെന്നും കുറിപ്പിനൊപ്പമുള്ള പണം എടുത്തുകൊള്ളാനും ഗൃഹനാഥൻ ലൈൻമാനോട് പറഞ്ഞു. 461 രൂപയായിരുന്നു കുടിശികയായി ഉണ്ടായിരുന്നത്. ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ വൈദ്യുതി കുടിശിക കാരണം മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിച്ഛേദിക്കേണ്ടി വരാറുണ്ടെന്നും കെ.എസ്.ഇ.ബി കോഴഞ്ചേരി സെക്ഷനിലെ ലൈൻമാനായ ബിനീഷ് പറയുന്നു.
തയ്യൽക്കട ജീവനക്കാരനായ ഗൃഹനാഥനും മക്കളും അതി ദരിദ്രമായ സാഹചര്യത്തിലാണ് കഴിയുന്നത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുർന്ന് മുൻപ് പലപ്പൊഴും കുട്ടുകൾക്ക് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടിൽ തുണിയാണ് കതകിന് പകരമായി ഉപയോഗിക്കുന്നത്. തയ്യൽക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുട്ടികളുടെ പഠനവും വീട്ടുചെലവ് ഉൾപ്പടെയുള്ള കാര്യങ്ങളും നടത്തുന്നത്.
Discussion about this post