കോട്ടയം: ബാര്‍ കോഴ ആരോപണങ്ങളില്‍ ഏറ്റവും വലിയ വില നല്‍കേണ്ടിവന്നത് തനിക്കാണെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി. ബാര്‍ ഉടമകളും ബാര്‍ കോഴ അന്വേഷിച്ച ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും മാണി പറഞ്ഞു.
കേസില്‍ തനിക്കെതിരെയുള്ള ചുരുളുകള്‍ അഴിഞ്ഞു തുടങ്ങി. ബാര്‍ കോഴയില്‍ ഗൂഢാലോചന വ്യക്തമാകുന്നു. വരും ദിവസങ്ങളില്‍ തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുവരും. അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്റെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശന്‍ ബാറുടമയുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Discussion about this post