പാലക്കാട്; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരികയായിരുന്നു സോമൻ.












