ഷൊര്‍ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്സ്പ്രസില്‍ കവര്‍ച്ച. രണ്ടുപേരെ മയക്കിക്കിടത്തിയാണ് കവര്‍ച്ച നടത്തിയത്. ആലപ്പുഴ സ്വദേശികളായ അമല്‍ (20), ജിനു (25) എന്നിവരെ് അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ട ഇവരെ റെയില്‍വേ സുരക്ഷാ സേനയും റെയില്‍വേ പോലീസും ചേര്‍ന്ന ആശുപത്രിയിലേക്ക് മാറ്റി. ഗോവയില്‍ നിന്നാകാം ഇവര്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്ന് കരുതുന്നു. നിസാമുദ്ദീനില്‍ നിന്നുമാണ് ഇരുവരും യാത്ര തുടങ്ങിയത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post