ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന കലാപങ്ങൾക്കിടയിൽ പ്രശസ്ത ബംഗ്ലാദേശി നടൻ ഷാന്റോ ഖാനെയും പിതാവും നിർമാതാവുമായ സലിം ഖാനെയും പ്രക്ഷോഭകാരികൾ തല്ലിക്കൊന്നു. ചന്ദപൂരിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. പ്രശസ്തമായ ബംഗ്ലാദേശി പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയായ സലിം ഖാൻ ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, പിന്നീട് അവാമി ലീഗ് പാർട്ടിയിൽ നിന്നും സലിം ഖാനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സലീം ഖാൻ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇരുവരുടെയും മരണത്തിൽ സിനിമ േേഖല ദുഃഖം രേഖപ്പെടുത്തി. എന്നാൽ, അക്രമത്തെ കുറിച്ച് പ്രതികരിക്കാൻ ആരും തയ്യാറായിട്ടില്ല.
2019ൽ പുറത്തിറങ്ങിയ പ്രേം ചോർ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്ത് ഷാന്റോ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2021ലെ പിയ രേ, 2023ലെ ബാബുജാൻ, 2024ൽ പുറത്തിറങ്ങിയ ആന്റോ നഗർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.












Discussion about this post