ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ജ് കെജ്രിവാള്‍ കോടതിയില്‍ ഉന്നയിച്ച വിമര്‍ശനത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി ധനകാര്യമന്ത്രി അരുണ്‍ ജെയറ്റ്‌ലി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കെജ്രിവാളിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ അരുണ്‍ ജെയറ്റ്‌ലിയെ പൊതു പ്രവര്‍ത്തകനായി കാണാനാവില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ പരിഹസിച്ചിരുന്നു. എന്നാല്‍ കെജ്രിവാള്‍ മതിപ്പോ, വ്യക്തിത്വമോ ഇല്ലാത്ത ആളാണെന്നായിരുന്നു ജയ്റ്റലിയുടെ ഇതിനുള്ള മറുപടി.
2014ല ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന് തോറ്റ ജയ്റ്റ്‌ലിയെ പൊതുപ്രവര്‍ത്തകനായി ഇന്ത്യന്‍ ജനാധിപത്യം അംഗീകരിക്കില്ലെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. എന്നാല്‍ കെജ്രിവാളിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് ഉദാഹരണമാണ് ഇത്തരമൊരുവാദമെന്ന് ജെയ്റ്റ്‌ലി കോടതിയില്‍ ബോധിപ്പിച്ചു. താന്‍ സ്വയം മതിപ്പില്ലാത്ത വ്യക്തിയാണെന്ന് സമ്മതിക്കുകയാണ് ഇത്തരമൊരു വാദത്തിലൂടെ കെജ്രിവാള്‍ ചെയ്തിരിക്കുന്നത്. 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ തോറ്റത് 3.37 ലക്ഷം വോട്ടുകള്‍ക്കാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കേസിലെ കുറ്റാരോപിതനായ കെജ്രിവാള്‍ ബഹുമാന്യതയുടെ അടിസ്ഥാനതത്വമറിയാത്ത ആളാണെന്നും ജെയറ്റ്‌ലി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വ്യാജ അഴിമതിയാരോപണം നടത്തിയെന്നാരോപിച്ച് കെജ്രിവാള്‍ ഉള്‍പ്പടെ ആറ് എഎപി അംഗങ്ങള്‍ക്കെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. പത്ത് കോടി രൂപയുടെ നഷ്ടപരിഹാരമാണ് ജെയറ്റ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post