കൊച്ചി: ബി.ജെ.പിയ്ക്ക് കേരള ഭരണത്തിന്റെ അയല്പക്കത്ത് എത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടായ വികസനം കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. യു.ഡി.എഫ് ഭരണം തുടങ്ങുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, ജനങ്ങളെ യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ആന്റണി പറഞ്ഞു.
സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നതു വരെ പ്രതിപക്ഷം ക്ഷമിക്കണം. പ്രതിപക്ഷം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന് അന്വേഷണം തുടരുകയാണ്. സരിതയ്ക്ക് സിപി.എം 10 കോടി വാഗ്ദാനം ചെയ്തെന്ന് പറഞ്ഞത് സത്യമാണോയെന്ന് സി.പി.എം പറയണം. സരിത പറയുന്ന ചില കാര്യങ്ങള്‍ മാത്രം ശരിയെന്നു പറയുന്ന ഇടതുപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പാണ്.
സി.പി.എമ്മിനേയും ബി.ജെ.പിയേയും അപേക്ഷിച്ച് യു.ഡി.എഫ് തന്നെയാണ് ഭേദം എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. എല്ലാ കാര്യങ്ങളും വിലയിരുത്തിയാണ് ജനം വോട്ട് ചെയ്യുന്നത്. ചില വിവാദങ്ങള്‍ ഉണ്ടായി എന്നത് സത്യമാണ്. എന്നാല്‍ അതൊന്നും യു.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post