ന്യൂഡൽഹി: അംബാനി പണക്കാരനാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇന്ത്യൻ ജി ഡി പി യുടെ പത്തിലൊന്ന് വരുന്ന സമ്പാദ്യം അമ്പാനിക്കുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഭാരതം. ഹുറൂൺ ഇന്ത്യ പുറത്തു വിട്ട കണക്കുകളിലാണ് അംബാനി കുടുംബത്തിന്റെ വമ്പിച്ച സ്വത്ത് വിവരങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുഴുവൻ കുടുംബത്തിന്റെയും ആസ്തിയുടെ ആകെ മൂല്യം 25,75,100 കോടി രൂപയാണ്. ഈ തുക രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം പത്തിലൊന്നിന് തുല്യമാണ്. രണ്ടാം തലമുറ സമ്പന്നരുടെ കണക്കാണ് ഹുറൂൺ ഇന്ത്യ പുറത്ത് വിട്ടത്. അത് കൊണ്ട് തന്നെ ഗൗതം അദാനി ഈ പട്ടികയിൽ ഇല്ല. അദാനിയുടെ സ്വത്ത് മുഴുവൻ അദ്ദേഹം തന്റെ ജീവിതകാലത്ത് ഉണ്ടാക്കിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
നീരജ് ബജാജിന്റെ കുടുംബമാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 7,12,700 കോടി രൂപയാണ് ബജാജ് കുടുംബത്തിന്റെ ആകെ ആസ്തി. മൂന്നാം സ്ഥാനത്ത് കുമാർ മംഗലം ബിർളയുടെ കുടുംബമാണ്, അവരുടെ ആകെ ആസ്തിമൂല്യം 5,38,500 കോടി രൂപയാണ്. ഈ മൂന്ന് കുടുംബങ്ങളുടെ ആകെ സമ്പത്ത് കൂട്ടി വച്ചാൽ തന്നെ അത് സിംഗപ്പൂരിന്റെ ജിഡിപിക്ക് തുല്യമാണ് എന്നാണ് രസകരമായ കാര്യം.
Discussion about this post