കണ്ണൂർ; കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ. ആണൂരിലെ വാടക ക്വാട്ടേർസിൽ നിന്ന് കോട്ടയം കാഞ്ഞിരമറ്റം സ്വദേളി കെ ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ.
ഫെബ്രുവരിയിൽ ആയിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്.കൊലക്കേസിൽ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുൻപാണ് ആണൂരിലെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.
ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.












