ഇന്നത്തെ കാലത്ത് ക്രെഡിറ്റ് സ്‌കോറിനെ പറ്റി അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. വായ്പ്പകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ ഉപയോഗിച്ച് ശീലമുള്ളവരായതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ നന്നായി നോക്കി തന്നെയാണ് പലരുംമണി മാനേജ്‌മെന്റ് ചെയ്യാറ്.
എന്നാൽ, റിട്ടയേർഡ്‌ഴമന്റ് ഒക്കെ കഴിഞ്ഞ് വിശ്രമ ജീവതം നയിക്കുന്നവർ പൊതുവേ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വലിയ പ്രധാന്യം കൊടുക്കാറില്ല. ഒത്തിരി ചിലവോ സമ്പാദിക്കലോ ഒന്നുമില്ലാത്ത ഞങ്ങൾക്ക് എന്തിനാണ് ഇതെല്ലാം എന്ന ചിന്തയാണ് പലർക്കും. ക്രെഡിറ്റ് സ്‌കോർ ഇല്ലെങ്കിൽ ലോൺ കിട്ടില്ലെന്ന് പലർക്കും അറിയാം.. എന്നാൽ, വയസാം കാലത്ത് എന്തിനാണ് ലോൺ എന്ന ചിന്താഗതിയും റിട്ടയേർഡ്‌മെന്റ് കാലത്ത് ക്രെഡിറ്റ് സ്‌കോറിന് വലിയ പ്രധാന്യം കൊടുക്കാത്തതിന് കാരണാമാണ്.
എന്നാൽ, ഇത് വലിയൊരു തെറ്റിദ്ധാരണയാണ്. എന്താണ് റിട്ടയേഡ്‌മെന്റ് കാലത്തിന് ശേഷം ക്രെഡിറ്റ് സ്‌കോറിനുള്ള പ്രാധാന്യം എന്ന് നോക്കാം.. വിരമിച്ച് കഴിഞ്ഞാലും പുതിയ ഒരു വീട് വാങ്ങാനോ വീട് പുതുക്കി പണിയാനോ ഉള്ള സാഹചര്യമോ ആഗ്രഹമോ നിങ്ങൾക്ക് ഉണ്ടായേക്കാം.. ഇത്തരം സാഹചര്യങ്ങളിൽ റിട്ടയേഡ്‌മെന്റ് ജീവിതത്തിലാണെങ്കിലും നല്ല ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ലോൺ ലഭിക്കും. അനുകൂലമായ നിബന്ധനകളോടെ തന്നെ നിങ്ങൾക്ക് ലോൺ നൽകാൻ ബാങ്ക് തയ്യാറായിരിക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മെഡിക്കൽ എമർജൻസി. വാർദ്ധക്യത്തിൽ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ എപ്പോൾ വേണമെങ്കിലും ഒരു മെഡിക്കൽ എമർജൻസി വന്നേക്കാം. ഇത്തരത്തിൽ അടിയന്തര വൈദ്യ സഹായം ആവശ്യമായ വരുന്നത് ഒരുപക്ഷേ നിങ്ങളുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ ഇല്ലാതാക്കിയേക്കാം. എന്നാൽ, ഇത്തരം സാഹചര്യത്തിൽ ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ളവരാണെങ്കിൽ പെട്ടെന്ന് ഒരു പേഴ്‌സണൽ ലോൺ കിട്ടാൻ സാധ്യത കൂടുതലാണ്.
വിരമിച്ച ശേഷം എന്തെങ്കിലും സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ജോലികളിൽ നിന്നും വിരമിച്ച ശേഷം, ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. നല്ല ക്രെഡിറ്റ് സ്‌കോർ ഉള്ളവരാണെങ്കിൽ ബിസിനസ് ആരംഭിക്കാൻ വായ്പ ലഭിക്കാൻ എളുപ്പമായിരിക്കും.
Discussion about this post