മുംബൈ:തങ്ങളുടെ ചെയർപേഴ്സണായ മാധബി പുരി ബുച്ചിനെ പരസ്യമായി പിന്തുണയ്ക്കാൻ തീരുമാനിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് സെബിയെയും അദാനിയേയും ബന്ധപ്പെടുത്തിയ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ചെയർ പേഴ്സണ്‍ പൂർണ്ണ പിന്തുണയുമായി സെബി നേരിട്ട് എത്തിയിരിക്കുന്നത്.
സെബിയുടെ പ്രസ്താവന ഇങ്ങനെയാണ്
“2024 ഓഗസ്റ്റ് 10-ലെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഞങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും സൂചനകളും ഞങ്ങൾ ശക്തമായി നിഷേധിക്കുന്നുവെന്ന് പ്രസ്താവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒരു സത്യവും ഇല്ലാത്തവയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണം . ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്. ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും വർഷങ്ങളായി സെബിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ സ്വകാര്യ പൗരന്മാരായിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ എല്ലാ സാമ്പത്തിക രേഖകളും അവരെ അന്വേഷിക്കുന്ന ഏതൊരു അധികാരിക്കും വെളിപ്പെടുത്താൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല.
കൂടാതെ, സമ്പൂർണ്ണ സുതാര്യതയുടെ താൽപ്പര്യാർത്ഥം, ഞങ്ങൾ യഥാസമയം വിശദമായ പ്രസ്താവന പുറപ്പെടുവിക്കും എന്നും ഇതിനാൽ വ്യക്തമാക്കുന്നു. സെബി എൻഫോഴ്സ്മെൻ്റ് നടപടിയെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്ത ഹിൻഡൻബർഗ് റിസർച്ച്, മാധബി പുരി ബുച്ചിനെതിരെ സ്വഭാവഹത്യയ്ക്ക് ശ്രമിച്ചത് നിർഭാഗ്യകരമാണ്.
സെബി വ്യക്തമാക്കി
Discussion about this post