ബംഗളൂരു: കർണാടക കൊപ്പല ജില്ലയിൽ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. പത്തൊൻപതാം ഷട്ടറിന്റെ ചങ്ങലയാണ് തകർന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. ഡാം തകർന്നുള്ള വൻ അപകടം ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്ന് വിട്ട് വൻ തോതിൽ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുകയാണ്.
സംസ്ഥാനത്ത് കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു ലക്ഷം ക്യൂസക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിട്ടതായാണ് വിവരം. അണക്കെ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 33 ഗേറ്റുകളും തുറന്ന് വിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
Discussion about this post