ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണയിൽ ട്രെയിനർ വിമാനം തകർന്നുവീണു. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ട്രെയിനർ വിമാനമാണ് തകർന്നു വീണത്.
ഗുണയിലെ എയർ സ്ട്രിപ്പിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് സീറ്റുകളുള്ള സെസ്‌ന 152 വിമാനമാണ് തകർന്നത്. 40 മിനിറ്റോളം പറന്നശേഷമാണ് വിമാനം തകർന്ന് വീണത്. എഞ്ചിൻ തകരാർ മൂലമാകാം അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നതെന്ന് ഗുണ പോലീസ് വ്യക്തമാക്കി.
ബെലഗാവി ഏവിയേഷന്റേതാണ് തകർന്നുവീണ വിമാനം. വിമാനത്തിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ വിസി താക്കൂറിനും മറ്റൊരു പൈലറ്റിനും ആണ് പരിക്കേറ്റത്. പരിക്കേറ്റ പൈലറ്റുമാരെ ഉടൻതന്നെ ഗുണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൻ്റോണ്മെൻ്റ് പോലീസും അക്കാദമി അധികൃതരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
Discussion about this post