വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരിലെ ഭാരതീദാസന്‍ എഞ്ചിനിയറിങ് കോളേജിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോളേജിലെ ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
സ്‌ഫോടനത്തില്‍ ഏഴോളം ബസുകള്‍ ഭാഗികമായി തകര്‍ന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയില്‍ കുഴി രൂപപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ആകാശത്ത് നിന്ന് പതിച്ച വസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് സൂചന. പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി വരുകയാണ്.
Discussion about this post