വയനാട്; വയനാട് ഉരുൾപ്പൊട്ടലിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരളബാങ്ക്. കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടേയും ഒപ്പം ഈട് നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയേും മുഴുവൻവായ്പകളും എഴുതിത്തള്ളളുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചു എന്നാണ് വിവരം.
നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂർണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂർവം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതർക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post