കൊൽക്കത്ത: കൊൽക്കത്തയിൽ ബംഗാളി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ആശുപത്രിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ കോടതി അഞ്ച് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. ഈ രീതിയിൽ അന്വേഷണം തുടരാൻ അനുവദിച്ചാൽ അന്വേഷണം വഴി മുട്ടുമെന്ന് ഇരയുടെ രക്ഷിതാക്കൾ ഭയപ്പെടുന്നതായി കോടതി പറഞ്ഞു.
‘സാധാരണ സാഹചര്യങ്ങളിൽ, ഞങ്ങൾ ഒരു റിപ്പോർട്ട് മാത്രമേ ആവശ്യപ്പെടുമായിരുന്നുള്ളൂ. പക്ഷേ ഈ കേസ് വിചിത്രമാണ്. വസ്തുതകൾ സമയനഷ്ടം കൂടാതെ ഇതിന്റെ വസ്തുത തെളിയേണ്ടതുണ്ട്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്ത, സാഹചര്യത്തില്‍ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ഇരയുടെ മാതാപിതാക്കളുടെ ഭയം കോടതിക്ക് പരിഗണിക്കേണ്ടതുണ്ട്’- അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
Discussion about this post