തലശ്ശേരി: കണ്ണൂരിൽ അദ്ധ്യാപികയെ പ്ലസ്ടു വിദ്യാർത്ഥി മുഖത്തടിച്ചു. കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അദ്ധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ലാസിൽ കയറി വിദ്യാർത്ഥിയെ തല്ലിയത് തടയാനെത്തിയ അദ്ധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു.
ബിഇഎംപി സ്‌കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസ്സിലാണ് സംഭവം. സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർഥികൾ, ക്ലാസിൽ കടന്നു പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് വിദ്യാർത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post