ന്യൂഡൽഹി: രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച സൈനികർക്കുള്ള കീർത്തിചക്ര, ശൗര്യചക്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഭാരതം. ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത കേണൽ മൻപ്രീത് സിംഗ്, റൈഫിൾസ് മാൻ രവി കുമാർ, ഡിവൈ.എസ്.പി ഹുമയൂൺ മുസമ്മിൽ ഭട്ട് (മരണാനന്തര ബഹുമതി), കേണൽ മല്ലാ രാമ ഗോപാൽ നായിഡു എന്നിവർക്ക് സമാധാനകാലത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തിചക്ര ലഭിക്കും.
ജമ്മുകാശ്‌മീരിൽ ഭീകരവിരുദ്ധ ഔപ്പറേഷനു നേതൃത്വം നൽകുന്ന 19-ാം രാഷ്‌ട്രീയ റൈഫിൾസിന്റെ ഭാഗമായിരുന്നു ഈ നാല് പേർ .
അതേസമയം മലയാളി മേജർ സി.വി.എസ്. നിഖിലിന് അടക്കം 18 പേർക്ക് ധീരതയ്‌ക്കുള്ള ശൗര്യ ചക്രയും രാജ്യം പ്രഖ്യാപിച്ചു. ഇതിൽ നാലുപേർക്ക് മരണാനന്തര ബഹുമതിയായായാണ് പുരസ്‌കാരം നൽകുന്നത്









Discussion about this post