പഞ്ചാബ്: പഞ്ചാബിലെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ നാല് അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവച്ചു കൊലപ്പെടുത്തി കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുമാണ്.
ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മെഹന്തിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹെറോയിന്‍ കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. 10 കിലോയോളം ഹെറോയിന്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ ഹെറോയിന്‍ വാങ്ങാനെത്തിയവരും പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ വില്‍ക്കാനെത്തിയവരുമാണെന്ന് കരുതുന്നതായി ബി.എസ്.എഫ് ഐ.ജി അനില്‍ പാലിവാല്‍ പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇവിടെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
Discussion about this post