മുംബൈ: പൊതു സ്ഥലത്ത് തുപ്പുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ടി.ബി പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്.
പൊതു സ്ഥലത്തെ പുകവലി നിരോധിക്കുന്നതിനൊപ്പം തുപ്പുന്നതും നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി ദീപക് സാവന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ദീപക് സാവന്ത് പറഞ്ഞു. കുറ്റം ചെയ്യുന്നവരുടെ മനസ്ഥിതി മാറ്റുന്നതിന് വേണ്ടിയാണ് ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തവണ പിടികൂടിയാല്‍ 1000 രൂപയും ഒരു ദിവസം പരിസരം വൃത്തിയാക്കലുമാണ് ശിക്ഷ. എന്നാല്‍ വീണ്ടും പിടികൂടപ്പെട്ടാല്‍ പിഴ 3000വും 3 ദിവസം വൃത്തിയാക്കലുമാണ് ശിക്ഷ. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും ശിക്ഷയും വര്‍ദ്ധിക്കും. പിരിച്ചു കിട്ടുന്ന പണം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
Discussion about this post