കൊല്‍ക്കത്ത :കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഉണ്ടായ അത്രയും അതിക്രമങ്ങള്‍ സ്ത്രീകള്‍ മറ്റൊരു കാലത്തും നേരിടേണ്ടി വന്നിട്ടില്ലെന്ന് തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനർജി. പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്നതിന്റെ പിന്നാലെ, പ്രതികളെ രക്ഷിക്കാന്‍ മമതാ ബാനര്‍ജി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് ഈ പ്രസ്താവന.
ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഇന്ത്യ മുന്നണി സഖ്യകക്ഷികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായിരിക്കുന്ന ചേരിപ്പോര് രൂക്ഷമാകുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി മമത മുന്നോട്ട് വന്നിരിക്കുന്നത്
Discussion about this post