കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം പോലീസ് ഒരുക്കുന്നതായി പരാതി. പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വയ്ക്കുകയാണെന്നും, സി പി എമ്മിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഇതെന്നും വ്യക്തമാക്കി പ്രതിഷേധം കടുപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.
കേസിൽ പ്രതിയായവരിൽ റിബേഷ് രാമകൃഷ്ണനെക്കുറിച്ചുള്ള വിവരം മാത്രമാണ് ഇതു വരെ പുറത്തു വന്നത്.എന്നാൽ ഇയാൾക്ക് മുമ്പ് തന്നെ റെഡ് ബറ്റാലിയിന്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ട അമല്‍റാം, അമ്പാടിമുക്ക് ഫേസ് ബുക് പേജിന്‍റെ അഡ്മിന്‍ മനീഷ്, പോരാളി ഷാജി ഫേസ് ബുക് പേജിന്‍റെ അഡ്മിന്‍ വഹാബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കു വെച്ചത് ഇവരാണെന്ന് തെളിഞ്ഞിട്ടും പ്രതി ചേര്‍ക്കുന്നതിനു പകരം സാക്ഷിയാക്കുകയാണ് കേരളാ പോലീസ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പോലീസ് ഡിപ്പാർട്മെന്റിനുള്ളിൽ തന്നെ പ്രതിഷേധം പുകയുകയാണ് . ഈ സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്ത കെകെ ലതികയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്നും ആരോപണമുണ്ട്.
Discussion about this post