തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള കാരണം. രാത്രി 7 മുതൽ 11 വരെ ആയിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുക.
ഉപഭോക്താക്കൾ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വലിയ വർദ്ധനവാണ് വന്നിട്ടുള്ളത്. എന്നാൽ പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവ് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.









