കോട്ടയം: കേരളത്തിലെ വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ആന്റണിയുടെ പരാമര്‍ശം പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും നവകേരളാ മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് കടം കേറി തകര്‍ന്ന് നില്ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ആന്റണി പറയുന്നത് രാജ്യത്ത് ഇത്രത്തോളും വികസനം ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനം ഇല്ലെന്നാണ്. അങ്ങനെ പറഞ്ഞ ആന്റണി സ്വപ്നലോകത്താണ്.
കേരളത്തിലുണ്ടായത് അഴിമതിയുടെ വികസനമാണ്. കൊള്ളസംഘത്തിന്റെ പ്രതിച്ഛായയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുള്ളത്. ധാര്‍മികതയുടെ ഒരു അംശം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ല. അങ്ങനെയുള്ള പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഈ കൊള്ളസംഘത്തിന്റെ ഭരണം അവസാനിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസുകാര്‍ പോലും ചിന്തിക്കുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആന്റണിയുടെ വാദം കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു.
Discussion about this post