കണ്ണൂര്‍: എക്സപ്രസ് ഹൈവെ പോലുള്ള നേരത്തെ എതിര്‍ത്തിരുന്ന പദ്ധതികളെ അനുകൂലിക്കുന്ന സിപിഎമ്മിന്റെ വികസന വിരുദ്ധ നിലപാടുകളെയും, നിലപാട് മാറ്റത്തെയും രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസംഗ വീഡിയൊ നവ മാധ്യമങ്ങളില്‍ വൈറലാകുന്നു.
സിപിഎം മുന്‍പ് റെയില്‍വെ സ്റ്റേഷമുകളെ എതിര്‍ത്തിരുന്നുവെന്ന് പറയുന്ന സുധാകരന് നെടുമ്പാശ്ശേരിയില്‍ തന്റെ നെഞ്ചിന് മുകളിലൂടെ മാത്രമേ വിമാനമിറക്കാന്‍ കഴിയു എന്ന് വെല്ലുവിളിച്ച സിപിഎം നേതാവ് എസ് ശര്‍മ്മ പിന്നീട് സിയാലിന്റെ മേധാവിയായതിനെ പരിഹസിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം ചെയ്ത സിപിഎം പിന്നീട് അതിന്റെ ഭരണം പിടിക്കാന്‍ കളത്തിലിറങ്ങി..എക്സ്പ്രസ് ഹൈവെ വന്നാല്‍ കേരള രണ്ടായി വിഭജിക്കുമെന്ന് പേടിപ്പിച്ച സിപിഎം ഇന്ന് അതിനെ അനുകൂലിക്കുമ്പോള്‍ അത് മാനമില്ലായ്മയുടെ തെളിവാണെന്ന് സുധാകരന് പറയുന്നു.
സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രസംഗത്തിന്റെ വീഡിയൊ വാട്സ് അപ്പ് പോലുള്ള നവമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയൊ കാണുക-
https://youtu.be/akkb3c7vYCg
Discussion about this post