തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ട മുൻകരുതൽ എടുക്കുവാൻ വേണ്ടി പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതെ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് നിലനിൽക്കുന്നുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.മഴയ്‌ക്കൊപ്പം ഇടിമിന്നലും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ കാറ്റിനും മോശം കലാവസ്ഥക്കും സാധ്യത ഉള്ളതിനാല്‍ കേരള ലക്ഷദ്വീപ് കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിക്കില്ല എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും അതിനു മുകളിലായി കര്‍ണ്ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദ പത്തിയും സ്ഥിതി ചെയ്യുന്നത് കൊണ്ട് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി








