കോട്ടയം: 250 രൂപയെന്ന റെക്കാഡ് തുകയുമായി കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍ താഴേക്ക് നീങ്ങി. കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബര്‍ വിപണിയിലെത്തിയതും ടയര്‍ ലോബി വാങ്ങല്‍ നിറുത്തിയതും കൂടി വില 239 രൂപയിലേക്ക് താഴ്ന്നു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കർഷകർ.
റബര്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ടയര്‍ ലോബി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. തോരാമഴയില്‍ ടാപ്പിംഗ് കുറഞ്ഞതിനാല്‍ ഷീറ്റ് ഉണക്കാനും കർഷകർക്ക് കഴിയുന്നില്ല . ഇല പൊഴിച്ചില്‍ ഉത്പാദനം കുറച്ചതോടെ ചെറുകിട കര്‍ഷകര്‍ക്കും ഉയര്‍ന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല.
കർഷകരെ ബുദ്ധിമുട്ടിച്ച് ടയർ ലോബി കള്ളക്കളി നടത്തുകയാണെന്നും മെച്ചപ്പെട്ട വില ലഭിക്കാന്‍ കൃഷിക്കാര്‍ ലാറ്റക്‌സിലേക്ക് തിരിയാതെ ഷീറ്റീലേക്ക് മടങ്ങി വരണമെന്നും റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോർജ് വാലി തുറന്നു പറഞ്ഞു.
Discussion about this post