കൊച്ചി: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജിയ്ക്ക് വേണ്ടി ഭർത്താവിന്റെ ബീജം ശേഖരിക്കാൻ യുവതിയ്ക്ക് അനുമതി നൽകി ഹൈക്കോടതി. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനായി ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാനാണ് ഭാര്യയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്.ഭർത്താവിന്റെ സമ്മതമില്ലാതെ എ.ആർ.ടി.ആക്ട് പ്രകാരം നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഭർത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാൽ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എആർടി റെഗുലേഷൻ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post