തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ അഷ്ടമിരോഹിണി നാൾ. ‘പുണ്യമീ മണ്ണ് പവിത്രമീജന്മം’ എന്ന സന്ദേശത്തോടെയാണ് ഈ വർഷം ബാലഗോകുലം ശ്രീകൃഷ്ണജയന്തി ദിനം ആചരിക്കുന്നത്.
പതാകദിനം ആചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കലൂർ ജംഗ്ഷനിൽ ബാലഗോകുലം സ്ഥാപകനും മാർഗ്ഗദർശിയുമായ
എം.എ.കൃഷ്ണൻ പതാകയുയർത്തി നിർവഹിച്ചു. ശ്രീകൃഷ്ണജയന്തി നാളിൽ സംസ്ഥാനതലത്തിലായി ശോഭാ യാത്രകളോടൊപ്പം ഗോപൂജ, വൃക്ഷ പൂജ എന്നിവയും ബാലഗോകുലം സംഘടിപ്പിക്കുന്നുണ്ട്.
പതാക ദിനത്തോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ പതാക ഉയർത്തി. ചടങ്ങിൽ ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ ശ്രീകൃഷ്ണ ജയന്തി ദിന സന്ദേശം നൽകി. സംസ്ഥാന സമിതി അംഗം പി.സി.ഗിരീഷ്കുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു.
Discussion about this post