എറണാകുളം: രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല. തനിക്ക് അനുഭവമുണ്ട്. തന്റെ ജീവിതം തകർത്തത് സിനിമാക്കാർ ആണെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണം എന്നും ബാല പ്രതികരിച്ചു.
രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് സിനിമാക്കാരല്ല. രാഷ്ട്രീയക്കാർ ആണ്. തനിക്ക് അനുഭവമുണ്ട്. സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല. പക്ഷെ ഒരു നടൻ വിചാരിച്ചാൽ മറ്റൊരു നടനെയോ നടിയെയോ സിനിമയിൽ വേണ്ടെന്ന് വയ്ക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കണം. പ്രതി പ്രധാനമന്ത്രിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ബാല പറഞ്ഞു.
സിനിമാക്കാരാണ് തന്റെ ജീവിതം തകർത്തത്. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. ദേശീയ പുരസ്‌കാരം വാങ്ങുന്ന താരങ്ങൾ വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാല് വർഷമായി താനൊരു കേസിന്റെ പിന്നാലെയാണ്. എന്നാൽ ഇതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ബാല വ്യക്തമാക്കി.
ഹേമ കമ്മീഷൻ എന്നല്ല ഏത് കമ്മീഷൻ അന്വേഷണം നടത്തിയിട്ടും കാര്യമില്ല. ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല. അത് എല്ലാവർക്കും അറിയാം. ഇന്നത്തെ കാലത്ത് സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വന്ന് അവരുടെ പരാതികൾ പറയുന്നുണ്ട്. അത് അഭിനന്ദനാർഹമാണെന്നും ബാല കൂട്ടിച്ചേർത്തു.
Discussion about this post