നാളെ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തിൽ നിക്ഷേപങ്ങൾ എന്നും നമുക്ക് തുണയാണ്. അത്യാവശ്യഘട്ടങ്ങളിൽ സഹായമാകാനും ഭാവി സുരക്ഷിതമാക്കാനും നിക്ഷേപങ്ങൾ നമ്മളെ സഹായിക്കുന്നു. ജോലി ചെയ്യുന്ന കാലം മുതൽക്ക് തന്നെ ചെറിയ ചെറിയ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്.
സർക്കാരിന്റെ അടൽ പെൻഷൻ യോജന ആളുകൾക്ക് ഉപയോഗപ്രദമാകുന്ന ഒരു പദ്ധതിയാണ്. 18 വയസ് മുതൽ 40 വയസുള്ളവർക്ക് വരെ നിക്ഷേപം നടത്താവുന്ന ഒരു പദ്ധതിയാണിത്. ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുമ്പോൾ, നിങ്ങൾ അടയ്ക്കേണ്ട വരിസംഖ്യ ചെറുതായിരിക്കും. അപ്പോൾ 18 വയസ് മുതൽ തന്നെ നിക്ഷേപം നടത്തുന്ന ഒരാളുടെ വരിസംഖ്യ വളരെ കുറഞ്ഞ തുകയായിരിക്കും. നികുതിദായകരല്ലാത്ത ആളുകൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക.
18 വയസിൽ അടൽ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, പ്രതിമാസം നിങ്ങൾ അടയ്ക്കേണ്ട തുക 210 രൂപയായിരിക്കും. അപ്പോൾ ഒരു ദിവസം 7 രൂപ മാറ്റിവെച്ചാൽ ഒരു മാസം നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കും. അങ്ങനെ ദിവസവും 7 രൂപ പദ്ധതിക്കായി മാറ്റിവെക്കുന്നതിലൂടെ, 60 വയസിൽ നിങ്ങൾക്ക് 5000 രൂപ പെൻഷൻ ലഭിക്കുന്നതായി ക്രമീകരിക്കാം. 18 വയസിനു മുകളിലുള്ളവരെ പരിഗണിക്കുമ്പോൾ, 19 വയസിൽ 228 രൂപ, 20 വയസിൽ 248 രൂപ, 21 വയസിൽ 269 രൂപ, 22 വയസിൽ 292 രൂപ, 23 വയസിൽ 318 രൂപ, 24 വയസിൽ 346 രൂപ, 25 വയസിൽ 376 രൂപ, 26 വയസിൽ 409 രൂപ, 27 വയസിൽ 446 രൂപ, 28 വയസിൽ 485 രൂപ, 29 വയസിൽ 529 രൂപ, 30 വയസിൽ 577 രൂപ, 31 വയസിൽ 630 രൂപ, 32 വയസിൽ 689 രൂപ, 33 വയസിൽ 752 രൂപ, 34 വയസിൽ 824 രൂപ, 35 വയസിൽ 902 രൂപ, 36 വയസിൽ 990 രൂപ, 37 വയസിൽ 1087 രൂപ, 38 വയസിൽ 1196 രൂപ, 39 വയസിൽ 1318 രൂപ, 40 വയസിൽ 1454 രൂപ എന്നിങ്ങനെ പ്രതിമാസം വരിസംഖ്യയായി അടയ്ക്കേണ്ട തുക കണക്കുകൂട്ടാം.
Discussion about this post