ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒളിമ്പിക്‌സ് താരം പി ആർ ശ്രീജേഷ്. പ്രധാനമന്ത്രി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രമാണ് ശ്രീജേഷ് വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചത്. ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും ചിത്രത്തിൽ ഒപ്പമുണ്ട്.
രാവിലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ‘ നേതാക്കളായി ആരും ജനിക്കുന്നില്ലെന്നും, അവർ സൃഷ്ടിക്കപ്പെടുകയാണെന്നും’ അദ്ദേഹം ചിത്രത്തിന് മുകൡലായി കുറിച്ചിരുന്നു. പ്രധാനമന്ത്രിയും ഹർമൻപ്രീതും ആളുകളെ നയിക്കാൻ കഴിയുന്ന നേതാക്കൾ ആണെന്നാണ് ശ്രീജേഷ് ചിത്രത്തിലൂടെ പറയുന്നത്.
മത്സരത്തിന് ശേഷം ജന്മനാട്ടിൽ എത്തിയ ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വിദ്യാഭ്യാസ വകുപ്പായിരുന്നു ശ്രീജേഷിന് സ്വീകരണ പരിപാടി ഒരുക്കിയത്. എന്നാൽ കായിക മന്ത്രി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. കായിക വകുപ്പാണ് സ്വീകരണം നൽകേണ്ടത് എന്നാണ് കായിക മന്ത്രി പറയുന്നത്.
Discussion about this post