തിരുവനന്തപുരം: ‘അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ 13കാരിയെ കേരള പോലീസ് സംഘം തിരുവനന്തപുരത്തെത്തിച്ചു . വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിൽ ഞായറാഴ്ച രാത്രിയിലാണ് പോലീസ് സംഘം തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണർ നിയാസ്, സിഡബ്യുസി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം തുടങ്ങിയവർ ചേർന്നാണ് പെൺകുട്ടിയെ സ്വീകരിച്ചത് .പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്യുസി) ഏറ്റുവാങ്ങും.
ഇതേ തുടർന്ന് അസം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. കുട്ടിക്ക് ക്രൂരമർദനമടക്കം നേരിട്ടോയെന്ന് സിറ്റിങ്ങിൽ സിഡബ്യുസി ഉറപ്പ് വരുത്തും. ഇതിനെ തുടർന്ന് കുട്ടിയുടെ താൽപര്യമനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് സിഡബ്യുസിയുടെ തീരുമാനം.
Discussion about this post