ഭഗവദ്ഗീത 4.7-8-ൽ, കൃഷ്ണഭഗവാൻ പറയുന്നത് പോലെ , ലോകത്ത് എപ്പോഴാണോ ധാർമ്മിക മൂല്യങ്ങൾക്ക് ച്യുതി ഉണ്ടാകുന്നത് അനുഷ്ഠാനങ്ങൾ കുറയുന്നത്, അപ്പോഴെല്ലാം, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യാനും, ഭക്തരെ സംരക്ഷിക്കാനും, ധർമ്മ സംസ്ഥാപനത്തിനുമായി ഞാൻ അവതരിക്കും.
ഇന്നേക്ക് 5,000-ത്തിലധികം വർഷങ്ങൾക്ക് മുമ്പ്, വൃന്ദാവനം, ദ്വാരക തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഭഗവാൻ കൃഷ്ണൻ തൻ്റെ മോഹന വിനോദങ്ങളും കാലാതീതമായ ഉപദേശങ്ങളും കൊണ്ട് ലോകരെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു.
ഭഗവാൻ കൃഷ്ണനോടുള്ള നമ്മുടെ സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ഈ പ്രത്യേക ദിനം ആഘോഷിക്കാനുള്ള അഞ്ച് ലളിതമായ വഴികൾ ഇതാ:
1. ശ്രീകൃഷ്ണനോട് പ്രാർത്ഥിക്കുക
ജന്മാഷ്ടമി ദിനത്തിൽ, മഹാഭക്തരുടെ മനോഹരമായ പ്രാർത്ഥനകൾ വായിച്ചുകൊണ്ട് നിങ്ങളുടെ ഹൃദയംഗമമായ പ്രാർത്ഥനകൾ ഭഗവാൻ കൃഷ്ണനോട് അർപ്പിക്കുക. ഭഗവാനുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ മന്ത്രമായ ഹരേ കൃഷ്ണ മഹാമന്ത്രവും നിങ്ങൾക്ക് ജപിക്കാം.
2. ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുക
ഈ ഉത്സവകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുന്നത് ആത്മാവിനെ സമ്പന്നമാക്കുന്ന ഒരു അനുഭവമാണ്. ശ്രീകൃഷ്ണ പ്രതിഷ്ഠയുടെ മഹത്വവും ക്ഷേത്രത്തിൻ്റെ ആത്മീയ അന്തരീക്ഷവും നിങ്ങളിൽ ഭയവും നന്ദിയും നിറയ്ക്കുന്നു. സന്ദർശകർക്ക് ഭഗവാൻ കൃഷ്ണനോട് പൂക്കളും ഹൃദയംഗമമായ പ്രാർത്ഥനകളും അർപ്പിക്കാനും ദേവതകളുടെ വിശിഷ്ടമായ അലങ്കാരങ്ങൾ കാണാനും ശ്രുതിമധുരമായ കീർത്തനങ്ങളിൽ പങ്കെടുക്കാനും ശ്രീകൃഷ്ണ പ്രസാദം ആസ്വദിക്കാനും അതുവഴി കണ്ണന്റെ ദിവ്യാനുഗ്രഹം നേടാനും കഴിയും.
3. സേവയിലൂടെ ഭഗവാനെ സേവിക്കുക
സന്നദ്ധ സേവനത്തിലൂടെ ആഘോഷങ്ങളിൽ സജീവ പങ്കാളിത്തം ജന്മാഷ്ടമി ആഘോഷിക്കുന്നതിനുള്ള ഒരു പൂർത്തീകരണ മാർഗമാണ്. പ്രശസ്തമായ ഇസ്‌കോൺ ബാംഗ്ലൂർ ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങൾ, ഉത്സവത്തിനായി തയ്യാറെടുക്കുന്നതിന് തങ്ങളുടെ സമയവും പരിശ്രമവും സംഭാവന ചെയ്യാൻ ഭക്തരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
4. കൃഷ്ണനുള്ള ഒരു നിവേദ്യ വഴിപാട്
എല്ലാ യാഗങ്ങളുടെയും ആസ്വാദകനാണ് ശ്രീകൃഷ്ണൻ. ഭഗവാൻ കൃഷ്ണനു സമർപ്പിച്ച ഭക്ഷണത്തിൻ്റെ അവശിഷ്ടമായ പ്രസാദം നമ്മെ ശുദ്ധീകരിക്കുകയും നമ്മുടെ ആത്മീയ പുരോഗതിയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭഗവദ്ഗീത 9.26-ൽ ഭഗവാൻ പറയുന്നു, “ഒരു ഇലയോ പൂവോ പഴമോ വെള്ളമോ സ്നേഹത്തോടും ഭക്തിയോടും കൂടി എനിക്ക് സമർപ്പിച്ചാൽ ഞാൻ അത് സ്വീകരിക്കും.”
ഈ ജന്മാഷ്ടമിയിൽ, സാത്വിക ഭക്ഷണ പദാർത്ഥങ്ങളുടെ മനോഹരമായ ഒരു ശേഖരം ക്രമീകരിച്ച് അല്ലെങ്കിൽ കുറച്ച് പുതിയ പഴങ്ങളും പരിപ്പുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഭഗവാനെ പ്രസാദിപ്പിക്കാം. സ്നേഹത്തോടും ഭക്തിയോടും കൂടെ ഭഗവാനിൽ അർപ്പിക്കുക.
5. ഈ ദിവസം ഭഗവദ്ഗീത വായിക്കുക
ജന്മാഷ്ടമി ദിനത്തിൽ ഭഗവത് ഗീതയുടെ ജ്ഞാനത്തിൽ മുഴുകുക. ഈ വിശുദ്ധ ഗ്രന്ഥം, ജീവിതം, കടമ, ആത്മീയത എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. ഭഗവദ് ഗീത വായിക്കുന്നതും ധ്യാനിക്കുന്നതും വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും മറികടക്കാനുള്ള ജ്ഞാനം കൊണ്ട് നമ്മെ സജ്ജരാക്കുന്നു. ഭഗവാൻ കൃഷ്ണൻ്റെ പഠിപ്പിക്കലുകൾ ഒരു വഴികാട്ടിയാണ്, അത് നീതിപൂർവകമായ ജീവിതത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കുമുള്ള പാതയെ പ്രകാശിപ്പിക്കുന്നു.
Discussion about this post