തിരുവനന്തപുരം: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സിദ്ദിഖ് പരാതി നൽകിയത്. രാവിലെയോടെയായിരുന്നു അദ്ദേഹം പരാതി നൽകിയത്.
നടിയും മോഡലുമായ രേവതി സമ്പത്ത് ആയിരുന്നു സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. സിനിമയുടെ ചർച്ചയ്‌ക്കെന്ന പേരിൽ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മർദ്ദിക്കുകയും ചെയ്‌തെന്നും നടി സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഇതിന് പിന്നാലെ ആരോപണം തള്ളി സിദ്ദിഖ് രംഗത്ത് വന്നിരുന്നു. നിയമപരമായി ഇതിനെ നേരിടുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്.
Discussion about this post