നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂർക്ക. കുട്ടികൾക്ക് പല രോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളിൽ മാറ്റുന്നതിന് സഹായിക്കുന്നു പനിക്കൂർക്ക. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പലപ്പോഴും മലയാളികൾക്ക് പനിക്കൂർക്ക കഞ്ഞിക്കൂർക്ക എന്നും അറിയപ്പെടുന്നുണ്ട്. പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂർക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്ക. ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആയുസ്സ് വർദ്ധിപ്പിക്കുന്ന ഒരു സസ്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂർക്ക. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കും എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പനിക്കൂർക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.
പ്രായഭേദമെന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഇപ്പോൾ നര. ഇതിന് ഈ പനി കൂർക്ക ഉപയോഗിച്ചുള്ള ഒരു പ്രകൃതിദത്ത ഡൈ തയ്യാറാക്കിയാലോ.
ഇതിന് ആവശ്യമായ സാധനങ്ങൾ
പനിക്കൂർക്ക ഇല – ഒരു പിടിവെള്ളം – ഒന്നേമുക്കാൽ ഗ്ലാസ്‌തേയിലപ്പൊടി – 2 ടേബിൾസ്പൂൺനെല്ലിക്കപ്പൊടി – 2 ടേബിൾസ്പൂൺഹെന്നപ്പൊടി – 2 ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധംവെള്ളത്തിൽ തേയിലപ്പൊടിയിട്ട് തിളപ്പിച്ച് നന്നായി വറ്റിച്ച് മുക്കാൽ ഗ്ലാസ് വെള്ളമാക്കി എടുക്കണം. ശേഷം തണുപ്പിച്ച് അരിച്ച് മാറ്റി വയ്ക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല ചെറുതായി മുറിച്ചിടണം. അതിലേക്ക് ബാക്കി പൊടികളും ആവശ്യത്തിന് തേയില വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ഡൈ ഇരുമ്പ് പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ മാറ്റി വയ്ക്കുക. ഇരുമ്പ് പാത്രം ഇല്ലെങ്കിൽ ഡൈയിലേക്ക് ഇരുമ്പ് ആണി ഇട്ടാലും മതി. രാവിലെയാകുമ്പോൾ ഡൈ നല്ല കറുപ്പ് നിറത്തിലാകുന്നതാണ്.
എണ്ണമയം മാറ്റി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടി ഒന്നോ രണ്ടോ മണിക്കൂർ വച്ച ശേഷം വെറും വെള്ളത്തിൽ കഴുകി കളയുക. ഷാംപൂ ഉപയോഗിക്കരുത്.













Discussion about this post