കൊല്ലം : ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണനിഴലിൽ നിൽക്കുകയാണ് സി.പി.എം എം.എൽ.എയും നടനുമായ എം. മുകേഷ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യം എന്ന് മുകേഷ് പറഞ്ഞു. അന്വേഷണം സ്വാഗതം ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
നടൻ എന്നത് മാത്രമല്ല ജനപ്രതിനിതി എന്ന നിലയിലും പൊതു സമൂഹത്തോട് ഉത്തരവാദിത്യം ഉണ്ടെന്നുമാണ് മുകേഷ് വാർത്താകുറിപ്പിൽ കുറിച്ചിരിക്കുന്നത് . പൊതു സമൂഹം ചർച്ച ചെയ്തുവരുന്ന ഈ ആരോപണങ്ങളുടെ സത്യം ആളുക്കൾ അറിയണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിനു മൂനിറിനെതിരെയും ആരോപണങ്ങൾ മുകേഷ് കുറിച്ചിട്ടുണ്ട്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2009 ൽ സിനിമയിൽ അവസരം തേടുന്നു എന്ന് വിശേഷിപ്പിച്ചാണ് മിനു മൂനിർ ഫോണിൽ ബന്ധപ്പെട്ടത്. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കും ഫോട്ടോ ആൽബവുമായി തന്റെ വീട്ടിലേക്ക് വന്നു. അവർ അന്ന് മിനു കുരിയൻ എന്നാണ് പരിചയപ്പെടുത്തിയത്. അവസരങ്ങൾക്കായി സഹായിക്കണം എന്ന് പറഞ്ഞപ്പോൾ സാധാരണ പറയുന്നത് പോലെ ശ്രമിക്കാം എന്നാണ് പ്രതികരിച്ചത് എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ പിന്നീടുള്ള കൂടിക്കാഴ്ചയിൽ തന്റെ പെരുമാറ്റത്തെ പ്രകീർത്തിച്ച് കൊണ്ട് വാട്‌സ്ആപ്പിൽ സന്ദേശം അയ്ക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് തന്റെ സ്വഭാവത്തെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. പിന്നീട് 2022 ലാണ് അവർ ഫോണിൽ ബന്ധപ്പെടുന്നത്. അന്ന് വിളിച്ച് ഒരു ലക്ഷം രൂപ ചോദിച്ചു എന്നും മുകേഷ് കൂട്ടിച്ചേർത്തു.
Discussion about this post