ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി എല്ലാ ചെറുപ്പക്കാരുടെയും ആഗ്രഹം ആണ്. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ ഈ ജോലി സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുന്ന ജോലികൾ കുറവാണ്. ഉള്ള അവസരങ്ങളിൽ ആകട്ടെ വലിയ മത്സരവുമാണ് ആളുകൾ നേരിടുന്നത്. എന്നാൽ ചൈനയിൽ നിന്നും വലിയ മത്സരങ്ങൾ ഇല്ലാത്ത ലക്ഷങ്ങൾ ശമ്പളമായി വാഗ്ദാനം ചെയ്യുന്ന ഒരു ജോലിയുടെ വിവരങ്ങൾ ആണ് പുറത്തുവരുന്നത്.
പ്രൊഫഷണൽ പാരന്റിംഗിനായി സമ്പന്ന ദമ്പതികൾ ആളെ തേടുന്നു എന്നാണ് ചൈനയിലെ പ്രമുഖ മാദ്ധ്യമം അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജോലി തിരക്കുകളിൽ മുഴുകുന്ന രക്ഷിതാക്കളുടെ കുട്ടികളെ പരിപാലിക്കുകയാണ് ഇവരുടെ ജോലി. സാധാരണയായി നമ്മുടെ നാട്ടിൽ കുട്ടികളെ നോക്കാൻ സ്ത്രീകളെ പുരുഷന്മാരെയോ ആണ് ജോലിയ്ക്കായി വയ്ക്കാറ്. എന്നാൽ സ്ത്രീയെയും പുരുഷനെയും ഒപ്പം വേണമെന്നാണ് അറിയിപ്പിൽ പറയുന്നത്. യഥാർത്ഥ രക്ഷിതാക്കൾക്ക് പകരമായി കുട്ടിയ്ക്ക് മാതാവിന്റെയും പിതാവിന്റെയും പരിചരണം ഒരുമിച്ച് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്.
രാവിലെ മുതലാണ് പ്രൊഫഷണൽ പാരന്റിംഗിന് നിയോഗിക്കപ്പെട്ട യുവതീ യുവാക്കളുടെ ജോലി ആരംഭിക്കുക. രാവിലെ മുതൽ എല്ലാ കാര്യങ്ങളും കുട്ടികൾക്ക് ചെയ്ത് കൊടുക്കണം. പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ ഹോം വർക്കുകളിലുൾപ്പെടെ സഹായിക്കണം. കു്ട്ടികൾക്ക് സാമൂഹികവും വൈകാരികവുമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.
നിലവിൽ നിരവധി പേരാണ് പ്രൊഫഷണൽ പാരന്റ്‌സ് ആയി ചൈനയിൽ ജോലി ചെയ്യുന്നത്. ഇവരെല്ലാവരും കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള സർവ്വകലാശാലയിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയവർ ആണ്. ഇവർക്ക് പ്രതിമാസം 1,17,000 രൂപ മുതൽ 3,44,000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുന്നത്.
Discussion about this post