ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിരവധി പേരെ കാലപുരിക്കയച്ചതിനെ തുടർന്ന് ആഘോഷം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ വീഡിയോ പുറത്ത്. ബലൂചിസ്ഥാനിൽ സ്വതന്ത്ര പോരാളികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്.
21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് .’ഓപ്പറേഷൻ ഹീറോഫ്’ എന്ന് പേരിട്ട സൈനിക ഓപ്പറേഷനിൽ ഇതുവരെ 130 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
20 മണിക്കൂറോളം നീണ്ട പോരാട്ടം വൻ വിജയമാക്കിയെന്നാണ് ബലൂച് ലിബറേഷൻ ആർമിയുടെ വക്താവ് ജീയന്ദ് ബലോച്ച് പ്രസ്താവനയിൽ പറഞ്ഞത്. ബിഎൽഎയുടെ ചാവേർ ആക്രമണ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്.
പഞ്ചാബ് പ്രവിശ്യയിൽ നിന്നു വന്ന വാഹനങ്ങൾ ദേശീയപാതയിൽ തടഞ്ഞ് യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷം ബിഎൽഎ ആർമി പഞ്ചാബികളെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളും ആക്രമണം നടന്നു. ലോകത്താകമാനം പാകിസ്താൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെ പ്രചാരണം അവരുടെ സ്വന്തം നാട്ടിൽ നടപ്പിലാക്കുകയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി. പാകിസ്താനിൽ നിന്നും വേർപെട്ട് സ്വന്തമായി രാജ്യം ആകണമെന്നാണ് ബലൂചിസ്ഥാനികളുടെ ആവശ്യം. ബലൂചിസ്ഥാൻ മുന്നേറ്റത്തിന് പുറകിൽ ഇന്ത്യ ആണെന്നാണ് പാകിസ്താൻ ആരോപണം ഉന്നയിക്കുന്നത്
Discussion about this post