ന്യൂഡൽഹി:വാഹന പരിശോധനകളില്‍ മുന്‍ സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇത്രകാലവും പരിശോധന നടത്തിയിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ. പിന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി മുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് വാഹനത്തില്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കാരണം അപകട മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ഈ നിയമം കർക്കശമായി നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള സീറ്റ് ബെല്‍റ്റുകളും, ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. വാഹനനിര്‍മാതാക്കള്‍ ഇത് ഉറപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
Discussion about this post