കൊല്ലം: നടിമാരുടെ പീഡനാരോപണത്തിന് പിന്നാലെ മുകേഷ് എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. മുകേഷിന്റെ കൊല്ലത്തെ ഓഫീസിന് മുൻപിൽ യുവമോർച്ച ഉപരോധം നടത്തി. മുകേഷിനെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.
രാവിലെയാണ് യുവമോർച്ച പ്രവർത്തകർ ഓഫീസിന് മുൻപിൽ തടിച്ച് കൂടിയത്. പ്രതിഷേധത്തിന്റെ വിവരം അറിഞ്ഞ് പോലീസും ഓഫീസിന് മുൻപിൽ എത്തിയിരുന്നു. ആരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നും യുവമോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു.
മുകേഷിനെതിരെ രണ്ടിലധികം നടിമാരാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പോലീസിൽ പരാതി വന്നിട്ടും പദവിയിൽ തന്നെ തുടരുകയാണ് മുകേഷ്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയുടേയും. ഈ സാഹചര്യത്തിലാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയത്.
Discussion about this post